ഏകീകൃത കുര്‍ബാന തര്‍ക്കം; പള്ളിയില്‍ ആര്‍ച്ച് ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി വിശ്വാസികള്‍

 
പ്രതിഷേധങ്ങള്‍ക്കിടെ ബസിലിക്കയില്‍ വിമതപക്ഷം ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു

\എറണാകുളം ബസലിക്ക പള്ളിയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വിശ്വാസികള്‍ തടയുന്നു. ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിരൂപത ആസ്ഥാനമന്ദിരത്തിന് അകത്തുതന്നെ ഒരുഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധം നടത്തി. ആറു മണിയോടെയാണ് സംഭവം നടക്കുന്നത്.

ഒരു വിഭാഗം വൈദികരും വിശ്വാസികളുമാണ് ബിഷപ്പിനെ തടഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് വിശ്വാസികള്‍ പള്ളിക്ക് പരിസരത്ത് നിലയുറപ്പിച്ചത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹവുമുണ്ട്.

ഏകീകൃത കുര്‍ബാനക്ക് ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് വിമതപക്ഷം. ഇതിനിടെ ബസലിക്കയിലെ കസേരകള്‍ ഒരു വിഭാഗം വലിച്ചെറിഞ്ഞു. മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും നശിപ്പിച്ചു. ഇതോടെ കുര്‍ബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മടങ്ങി. പ്രതിഷേധങ്ങള്‍ക്കിടെ ബസിലിക്കയില്‍ വിമതപക്ഷം ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു.