ഛത്തീസ്ഗഡില്‍ ക്രസിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണം; റിപ്പോര്‍ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

 
കേസില്‍ ബിജെപി പ്രാദേശിക നേതാക്കളായ അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് വിശദമായി നല്‍കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന് ആവശ്യപ്പെട്ടു

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേസില്‍ ബിജെപി പ്രാദേശിക നേതാക്കളായ അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് വിശദമായി നല്‍കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന് ആവശ്യപ്പെട്ടു.

മതപരിവര്‍ത്തനം ആരോപിച്ച് നടന്ന ആദിവാസി പ്രധിഷേധങ്ങള്‍ക്കിടെയാണ് പള്ളിക്ക് നേരെയും പൊലീസിനു നേരെയും വ്യാപകമായി ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അറസ്റ്റ് ചെയ്ത അഞ്ചു പേരെ കോടതി മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.