കടുവയെക്കൊണ്ട് പൊറുതിമുട്ടി വയനാട്; ജനവാസകേന്ദ്രത്തില്‍ വീണ്ടും എത്തി

 

കല്‍പ്പറ്റ: തുടര്‍ച്ചയായി കടുവയിറങ്ങുന്നത് മൂലം പൊറുതിമുട്ടിയിരിക്കുകയാണ് വയനാട് ജില്ലക്കാര്‍. ഇന്ന് വീണ്ടും  ജനവാസകേന്ദ്രത്തില്‍ കടുവയിറങ്ങി. പൂതാടി പഞ്ചായത്തിലെ 15ാം വാര്‍ഡ് പരപ്പനങ്ങാടി മോസ്‌കോ കുന്നിലാണ് കടുവയിറങ്ങിയത്. നാട്ടുകാര്‍ പുലര്‍ച്ചെയാണ് കടുവയെ നേരില്‍ കണ്ടത്. നാട്ടുകാരെ കണ്ട ഉടനെ കടുവ ഗര്‍ജിച്ച് കൊണ്ട് ചാടിയടുത്തു. നാട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എന്നാല്‍ കടുവയെ നേരിട്ട് കണ്ടതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ.് ഇരുളം സെക്ഷനിലെ വനപാലകര്‍ സ്ഥലത്തെത്തി കടുവയ്ക്കായുള്ള തിരച്ചിലും ആരംഭിച്ചു. കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.