ഉത്തരാഖണ്ഡിലെ ചമോലിയിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് 4 മരണം ; ഒരാൾക്ക് പരിക്ക്

 

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തറളി മേഖലയിലെ മണ്ണിടിച്ചിലിലാണ് അപകടം ഉണ്ടായത്

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വീടുകളിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാൾ ചികിത്സയിലാണ്.

സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് കണ്ടെത്തിയത്.

തറളി മേഖലയിലെ മണ്ണിടിച്ചിലിലാണ് അപകടം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തി.