ജനുവരിയില്‍ മാരുതി സുസുക്കി മോഡല്‍ വില വീണ്ടും ഉയര്‍ത്തും

വിവിധ ഇന്പുട്ട് ചെലവുകളിലുണ്ടായ വര്ദ്ധനവാണു വാഹനങ്ങളുടെ വില വര്ദ്ധിക്കാന് കാരണം ന്യൂഡല്ഹി: മാരുതി സുസുക്കി ജനുവരിയില് വിവിധ മോഡലുകള്ക്കു വില വര്ദ്ധിപ്പിക്കും. വിവിധ ഇന്പുട്ട് ചെലവുകളിലുണ്ടായ വര്ദ്ധനവാണു വാഹനങ്ങളുടെ വില വര്ദ്ധിക്കാന് കാരണം. നിയന്ത്രിക്കാന് കഴിയാത്ത ഇന്പുട്ട് ചെലവും സെമികണ്ടക്റുകളുടെ ലഭ്യതകുറവും വിവിധ കമ്പനികളെ പ്രതിസന്ധിയിലാക്കി. ഇത്തരമൊരു സാഹച്യരത്തിലാണു വില വര്ദ്ധന. പാസഞ്ചര് എയര്ബാഗുകള് അവതരിപ്പിച്ചതിനാല് ദിവസങ്ങള്ക്കു മുമ്പ് മാരുതി ഇക്കോ വാനിന്റെ കാര്ഗോ ഇതര വകഭേദങ്ങള്ക്ക് 8,000 രൂപ വര്ദ്ധിപ്പിച്ചു. സെപ്തംബറില്, സെലെരിയോ ഒഴികെയുള്ളവയ്ക്ക് 1.9 …
 

വിവിധ ഇന്‍പുട്ട് ചെലവുകളിലുണ്ടായ വര്‍ദ്ധനവാണു വാഹനങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണം

ന്യൂഡല്‍ഹി: മാരുതി സുസുക്കി ജനുവരിയില്‍ വിവിധ മോഡലുകള്‍ക്കു വില വര്‍ദ്ധിപ്പിക്കും. വിവിധ ഇന്‍പുട്ട് ചെലവുകളിലുണ്ടായ വര്‍ദ്ധനവാണു വാഹനങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണം.

നിയന്ത്രിക്കാന്‍ കഴിയാത്ത ഇന്‍പുട്ട് ചെലവും സെമികണ്ടക്‌റുകളുടെ ലഭ്യതകുറവും വിവിധ കമ്പനികളെ പ്രതിസന്ധിയിലാക്കി. ഇത്തരമൊരു സാഹച്യരത്തിലാണു വില വര്‍ദ്ധന.

പാസഞ്ചര്‍ എയര്‍ബാഗുകള്‍ അവതരിപ്പിച്ചതിനാല്‍ ദിവസങ്ങള്‍ക്കു മുമ്പ് മാരുതി ഇക്കോ വാനിന്റെ കാര്‍ഗോ ഇതര വകഭേദങ്ങള്‍ക്ക് 8,000 രൂപ വര്‍ദ്ധിപ്പിച്ചു. സെപ്തംബറില്‍, സെലെരിയോ ഒഴികെയുള്ളവയ്ക്ക് 1.9 ശതമാനം വില വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷം മൂന്നാം തവണയാണു വില വര്‍ദ്ധന.