ബസ് ചാർജ് വർധിപ്പിക്കാമെന്ന് ഗതാഗതവകുപ്പ്; മിനിമം ചാര്‍ജ്ജ് 10 രൂപയാക്കാൻ സാധ്യത

ബസ് യാത്രാനിരക്ക് കൂട്ടാമെന്ന് ഗതാഗതവകുപ്പ്. മിനിമം നിരക്ക് പത്ത് രൂപ എന്നതടക്കമുള്ള ശുപാർശയിൽ സര്ക്കാര് പ്രഖ്യാപനം വൈകാതെയുണ്ടാകും. മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സിയും സര്ക്കാരിന് കത്ത് നല്കിയിട്ടുണ്ട്. മിനിമം ചാര്ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന് കമ്മിറ്റി ശുപാർശ ചെയ്തത്. കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കമ്മീഷന് ഗതാഗത കമ്മീഷണർക്ക് കൈമാറിയത്.പൊതു ഗതാഗത സംവിധാനം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് നിരക്ക് വർധനയ്ക്ക് നടപടിയെടുത്തതെന്ന് …
 

ബസ് യാത്രാനിരക്ക് കൂട്ടാമെന്ന് ഗതാഗതവകുപ്പ്. മിനിമം നിരക്ക് പത്ത് രൂപ എന്നതടക്കമുള്ള ശുപാർശയിൽ സര്‍ക്കാര്‍ പ്രഖ്യാപനം വൈകാതെയുണ്ടാകും. മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശുപാർശ ചെയ്തത്. കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ ​ഗതാഗത കമ്മീഷണർക്ക് കൈമാറിയത്.പൊതു ഗതാഗത സംവിധാനം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് നിരക്ക് വർധനയ്ക്ക് നടപടിയെടുത്തതെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍. ‍കോവിഡ് കാലത്തേയ്ക്ക് മാത്രമാണ് ചാര്‍ജ് വര്‍ധന. അന്തിമ തീരുമാനം സർക്കാരാണ് എടുക്കേണ്ടതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ വ്യക്തമാക്കി.