കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തി
Sep 29, 2023, 15:09 IST
കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയ 13 കാരനെ കണ്ടെത്തി. കെ എസ് ആര് ടി സി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണു കുട്ടിയെ തിരിച്ചറിഞ്ഞത്. മാധ്യമങ്ങളിൽ ചിത്രം കണ്ടു യാത്രക്കാരാണു കുട്ടിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്നു കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കകുയായിരുന്നു.
കുട്ടി എങ്ങോട്ടു പോകാനാണു ശ്രമിച്ചതെന്നു വ്യക്തമല്ല. തിരുവനന്തപുരം കാട്ടാക്കട ആനക്കോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന് ഗോവിന്ദ(13)നാണ് വീടുവിട്ടിറങ്ങിയത്. കള്ളിക്കാട് ചിന്തലയ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗോവിന്ദന്. ‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്സിലുകള് എട്ട് എയില്‍ പഠിക്കുന്ന സുഹൃത്തിന് നല്‍കണം’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. സംഭവത്തില്‍ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. .