LogoLoginKerala

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ഷ്യല്‍ എമര്‍ജന്‍സി മോക് ഡ്രില്‍ സംഘടിപ്പിച്ചു

 
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ഷ്യല്‍ എമര്‍ജന്‍സി മോക് ഡ്രില്‍ സംഘടിപ്പിച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ക്രാഫ്റ്റ് എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്ലാനിന്റെ ഭാഗമായി പാര്‍ഷ്യല്‍ എമര്‍ജന്‍സി മോക് ഡ്രില്‍ സംഘടിപ്പിച്ചു. വിമാന അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്.

വിമാനത്താവളത്തിലെ ഏയ്‌റോഡ്രോം റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ്, എയര്‍പോര്‍ട്ട് അതോറിറ്റി, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തിരുവനന്തപുരം ജില്ലയിലെ 8 ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും 6 സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ആംബുലന്‍സുകളും 3 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും മോക് ഡ്രില്ലില്‍ പങ്കെടുത്തു. ഡ്രില്ലിന് ശേഷം അവലോകന യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി.