LogoLoginKerala

തെരുവുനായയുടെ കടിയേറ്റ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

 
തെരുവുനായയുടെ കടിയേറ്റ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വയറ്റിൽ നിന്ന് കുടൽ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

നോയിഡ : നോയിഡയിൽ തെരുവുനായയുടെ കടിയേറ്റ കുട്ടി മരിച്ചു. ഏഴ് മാസം പ്രായമുള്ള അരവിന്ദ് എന്ന കുഞ്ഞാണ് തെരുവുനായയുടെ അക്രമത്തിന് ഇരയായത്. നോയിഡയിലെ ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിക്കുള്ളിലാണ് കുട്ടിയെ തെരുവ് നായ കടിച്ചുകീറിയത്. വയറ്റിൽ നിന്ന് കുടൽ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഡോക്ടർമാർ നിരവധി ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെയാണ് മരണം സംഭവിച്ചത്.

കഴഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെയാണ് സംഭവം നടന്നത്. നിർമ്മാണ തൊഴിലാളികളായ കുഞ്ഞിന്റെ മാതാപിതാക്കൾ ഇരുവരും സൊസൈറ്റിക്കുള്ളിൽ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ സമീപമായിരുന്നു കുഞ്ഞ്. ഇവിടേക്ക് കടന്നു വന്ന നായ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടാൻ പോലീസ് ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.