LogoLoginKerala

ഇന്ത്യയിലും പാക്കിസ്ഥാനിലേക്കും 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്ത് യുഎഇ

 
ഇന്ത്യയിലും പാക്കിസ്ഥാനിലേക്കും 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്ത് യുഎഇ

ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി 15,37,500 ഭക്ഷണപ്പൊതികളാണു വിതരണം ചെയ്തത്
ദുബായ് : ഇന്ത്യയിലും പാക്കിസ്ഥാനിലേക്കും 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്ത് യുഎഇ. യുഎഇ പ്രഖ്യാപിച്ച വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെയാണ് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തിരിക്കുന്നത്. നാല് ഉപഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാരക്കുറവുള്ളവരുമായ നിർധനർക്കു ഭക്ഷണം എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.10 ലക്ഷം ഭക്ഷണ പൊതികളാണ് യുഎഇ പാക്കിസ്ഥാന് നൽകിയത്.

ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി 15,37,500 ഭക്ഷണപ്പൊതികളാണു വിതരണം ചെയ്തത്. ഇവിടങ്ങളിലെ 75,000 കുടുംബങ്ങൾക്ക് ആഴ്ചകളോളം പാചകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും കൂടാതെ താജിക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ, കിർഗിസ്ഥാൻ, ഖസക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻ‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ രാജ്യങ്ങളിലെ വിതരണത്തിനു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവാണ് മേൽനോട്ടം വഹിക്കുന്നത്.