വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 12 കോടി തട്ടിയെടുത്തു; പാലാ സ്വദേശി അറസ്റ്റില്‍

ജോര്‍ജിന്റെ പരാതിയെതുടര്‍ന്നാണ് നടപടി, എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ മുങ്ങുകയും ചെയ്തിരുന്നു.

ചെറുതോണി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് നിരവധിപേരില്‍നിന്ന് 12 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. പാല വെട്ടിച്ചിറ സ്വദേശി പനക്കപ്പറമ്പില്‍ തോമസിനെയാണ് (61) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറാംകണ്ടം ചരളങ്ങാനം സ്വദേശി തൈക്കൂട്ടത്തില്‍ ബിനു ജോര്‍ജിന്റെ പരാതിയെതുടര്‍ന്നാണ് നടപടി. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ മുങ്ങുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാളെ മൈസൂരുവില്‍ നിന്നാണ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടോടെ പിടിയിലായ പ്രതിയെ തിങ്കളാഴ്ച രാവിലെ മുരിക്കാശ്ശേരിയിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കും. എസ്.ഐ എബി പി.മാത്യു, സിവില്‍ ഓഫിസര്‍ കെ.ആര്‍. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.