breaking-news Kerala

സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു അന്തരിച്ചു

കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു മുൻ എൽ എൽ എ അന്തരിച്ചു . ഇന്ന് പുലർച്ചേ 6 .40 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു .
ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണിയോടെ പറവൂരിലേക്ക് കൊണ്ടു പോകും .തുടർന്ന് 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും .പിന്നെ കെടാമംഗലം കുടിയാകുളങ്ങര എം എൽ എ പടിയിലെ വസതിയിലേക്ക് കൊണ്ടു പോകും .വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
എ ഐ എസ് എഫിലൂടെ പൊതു രംഗത്ത് എത്തിയ രാജു എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. 1991 ,1996 വർഷങ്ങളിൽ പറവൂരിൽ എം എൽ എ ആയിരുന്നു. രണ്ടു തവണ സി പി ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്.
ഭാര്യ: ലതിക മകൾ : സിന്ധു കരുനാഗപ്പള്ളി എസ് വി എച്ച് എസ് സ്കൂളിൽ അധ്യാപികയാണ്.
മരുമകൻ : ഡോ ജയ കൃഷ്ണൻ ,കരുനാഗപ്പള്ളിയിൽ സ്വകാര്യ ക്ലീനിക്കിൽ ഡോക്ടർ

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video