loginkerala archive സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീം റെഡി, നയിക്കുന്നത് സഞ്ജു സാംസണ്‍
archive sport

സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീം റെഡി, നയിക്കുന്നത് സഞ്ജു സാംസണ്‍

കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ചീം ക്യാപ്റ്റന്‍. റോഷന്‍ എസ് കുന്നുമ്മല്‍ ആണ് വൈസ് ക്യാപ്റ്റനാകും. ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീമിനെ പ്രഖ്യാപിച്ചത്.

പ്രാദേശിക ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഒക്ടോബര്‍ 16ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യമത്സരം.

Exit mobile version