archive news

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് (കെ.എല്‍.ഐ.ബി.എഫ്-2) നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ നിയമസഭാ സമുച്ചയത്തില്‍ നടക്കും.  പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നവംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള  ഇത്തവണത്തെ ‘നിയമസഭാ അവാര്‍ഡ്’ പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ, കേരള ജ്യോതി പുരസ്‌കാര ജേതാവുമായ പത്മഭൂഷണ്‍  എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ സമ്മാനിക്കും.  നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ?ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നവംബര്‍ ഒന്നിന് 10 മണിക്ക് സ്റ്റാളുകളുടെ ഉദ്ഘാടനം നടക്കും.  ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തില്‍ കലാ-സാംസ്‌കാരിക-സാഹിത്യരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

240 പുസ്തക പ്രകാശനങ്ങള്‍, 30 പുസ്തക  ചര്‍ച്ചകള്‍, മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതര്‍’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയ പരിപാടികള്‍  പുസ്തകോത്സവത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്നുണ്ട്.   കൂടാതെ സ്മൃതി സന്ധ്യ, കെഎല്‍ഐബിഎഫ് ടോക്‌സ്, കവിയരങ്ങ്, കവിയും ജീവിതവും, കെഎല്‍ഐബിഎഫ് ഡയലോഗ്‌സ്, അക്ഷരശ്ലോക സദസ് തുടങ്ങിയ പ്രത്യേക പരിപാടികളും നടക്കും.  ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലും  മറ്റ് മൂന്ന് വേദികളിലുമായിട്ടാണ് പ്രത്യേക പരിപാടികള്‍ അരങ്ങേറുക എന്ന് സ്പീക്കര്‍ അറിയിച്ചു.  160 ഓളം പ്രസാധകരുടെ 255ലധികം സ്റ്റാളുകളാണ് പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്.

ആദ്യ ദിനമായ നവംബര്‍ ഒന്നിന് നോബല്‍ സമ്മാന ജേതാവായ  കൈലാഷ് സത്യാര്‍ത്ഥി പുസ്തകോത്സവത്തില്‍ പങ്കെടുക്കും.  പെരുമാള്‍ മുരുകന്‍, ഷബ്‌നം ഹഷ്മി, ശശി തരൂര്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, എം. മുകുന്ദന്‍, ആനന്ദ് നീലകണ്ഠന്‍, സച്ചിദാനന്ദന്‍,  പ്രഭാവര്‍മ,  പ്രൊഫ. വി.മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മീന കന്ദസ്വാമി, അനിത നായര്‍,കെ.ആര്‍. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രന്‍, പറക്കാല പ്രഭാകര്‍, സുനില്‍ പി. ഇളയിടം, പി.എഫ്. മാത്യൂസ്, മധുപാല്‍, ഡോ. മനു ബാലിഗര്‍, ആഷാ മേനോന്‍, എന്‍. ഇ. സുധീര്‍, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണന്‍ തുടങ്ങി 125-ഓളം പ്രമുഖരും പങ്കെടുക്കുന്ന വിവിധ സാഹിത്യ സദസുകളും പുസ്തകോത്സവത്തിന്റെ ഭാഗമാണ്.

പുസ്തകോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 26ന് പഴയ നിയമസഭാ ഹാളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി മാതൃകാ നിയമസഭയും സംഘടിപ്പിക്കും.

നിയമസഭാ സാമാജികരുടെ 2023-24 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും പരമാവധി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികള്‍ക്കും സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ലൈബ്രറികള്‍ക്കും കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്കും നിയമസഭാ പുസ്തകോത്സവത്തില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.

പുസ്തകോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നിയമസഭാ മ്യൂസിയം, അസംബ്ലി ഹാള്‍, ശാസ്ത്ര സാങ്കേതിക മ്യൂസിയം നേപ്പിയര്‍ മ്യൂസിയം മൃഗശാല, താളിയോല മ്യൂസിയം എന്നിവ ഉള്‍പ്പെട്ട സൗജന്യ വിസിറ്റ് പാക്കേജ്, കെ.എസ്ആര്‍.ടിസി. ഡബിള്‍ ഡക്കര്‍ ബസില്‍ സിറ്റി റൈഡ് എന്നിവയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകോത്സവം ഏറ്റവും മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര ദൃശ്യ – റേഡിയോ – ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും പത്ര – ദൃശ്യം ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച ക്യാമറാമാന്‍ എന്നീ വ്യക്തിഗത അവാര്‍ഡുകള്‍ ഇത്തവണയും നല്‍കും.

കെഎല്‍ഐബിഎഫ്- രണ്ടാം പതിപ്പിന്റെ ഭാ?ഗമായി തയ്യാറാക്കിയ തീം സോങ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇന്നലെ (18.10.2023) പ്രകാശനം ചെയ്തു.  ‘അക്ഷരവെട്ടം ഉയര്‍ത്തിവരുന്നൊരു പുസ്തക കാലമിതാ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കി ആലപിച്ചത് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുല്‍ വഹാബ് ആണ്. അഖിലന്‍ ചെറുകോടാണ് ഗാനരചയിതാവ്.

പുസ്തകോത്സവത്തോടനുബന്ധിച്ച് നിയമസഭാ മന്ദിരവും പരിസരപ്രദേശങ്ങളും ദീപാലംകൃതമാക്കും. എല്ലാവര്‍ക്കും പുസ്തകോത്സവത്തില്‍ പ്രവേശനം സൗജന്യമായിരിക്കും.

*നിയമസഭാ പുസ്തകോത്സവം: ഔദ്യോ?ഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും*

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എല്‍.ഐ.ബിഎഫ്) രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ രണ്ടിന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും.  

സമഗ്ര സഭാവനയ്ക്കുള്ള  ഇത്തവണത്തെ ‘നിയമസഭാ അവാര്‍ഡ്’  പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ, കേരള ജ്യോതി പുരസ്‌കാര ജേതാവുമായ പത്മഭൂഷണ്‍  എം.ടി വാസുദേവന്‍ നായര്‍ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഗവ.ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കേരള നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

*നിയമസഭാ അവാര്‍ഡ് എം.ടി വാസുദേവന്‍ നായര്‍ക്ക്*

കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ ‘നിയമസഭാ അവാര്‍ഡ്’ എം.ടി വാസുദേവന്‍ നായര്‍ക്ക്. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എല്‍.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ?ഒ?രു ല?ക്ഷം രൂ?പ?യും ഫലക?വും
അ?ട?ങ്ങു?ന്നതാണ് അ?വാ?ര്‍?ഡ്. അശോകന്‍ ചരുവില്‍, പ്രിയ കെ. നായര്‍, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളായ ജൂറി പാനലാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.  

നവംബര്‍ 2ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

*കെ.എല്‍.ഐ.ബി.എഫ് 2: ആദ്യ ദിനം നൊബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി മുഖ്യസാന്നിധ്യമാകും*

നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നിയമസഭയില്‍ സംഘടിപ്പിക്കുന്ന  കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎല്‍ഐബിഎഫ്) രണ്ടാം പതിപ്പിന്റെ ആദ്യ ദിനത്തില്‍ നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി മുഖ്യ സാന്നിധ്യമാകും. സാഹത്യ രം?ഗത്തെ പ്രമുഖരായ
പെരുമാള്‍ മുരുകന്‍, ഷബ്‌നം ഹഷ്മി, ശശി തരൂര്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, എം. മുകുന്ദന്‍, ആനന്ദ് നീലകണ്ഠന്‍, സച്ചിദാനന്ദന്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മീന കന്ദസ്വാമി, അനിത നായര്‍, പ്രഭാവര്‍മ, കെ.ആര്‍. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രന്‍, പറക്കാല പ്രഭാകര്‍, സുനില്‍ പി. ഇളയിടം, പി.എഫ്. മാത്യൂസ്, മധുപാല്‍, ഡോ. മനു ബാലിഗര്‍, ആഷാ മേനോന്‍, എന്‍.ഇ. സുധീര്‍, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തും.  സാഹിത്യ രംഗത്തെ 125-ഓളം പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ സാഹിത്യ സദസ്സുകളാണ് പുസ്തകോത്സവത്തിന്റെ ഭാ?ഗമായി സംഘടിപ്പിക്കുന്നത്. പുസ്ത
കോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 26ന് പഴയ നിയമസഭാ ഹാളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി മാതൃകാ നിയമസഭയും സംഘടിപ്പിക്കും.

*കെ.എല്‍.ഐ.ബി.എഫ്-2: തീം സോങ് പ്രകാശനം ചെയ്തു*

നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎല്‍ഐബിഎഫ്) രണ്ടാം പതിപ്പിന്റെ തീം സോങ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രകാശനം ചെയ്തു. ‘അക്ഷരവെട്ടം ഉയര്‍ത്തിവരുന്നൊരു പുസ്തക കാലമിതാ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കി ആലപിച്ചത് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുല്‍ വഹാബ് ആണ്. അഖിലന്‍ ചെറുകോടാണ് ഗാനരചയിതാവ്. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ദൃശ്യങ്ങളാണ് ഗാനത്തിനായി ചിത്രീകരിച്ചിരിക്കുന്നത്. കുട്ടികള്‍, മുതിര്‍ന്നവര്‍ തുടങ്ങി  എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന വായനയുടെ സൗന്ദര്യമാണ് ?ഗാനത്തിന്റെ പ്രധാന പ്രമേയം. വലിയ വിജയമായിമാറിയ നിയമസഭാ പുസ്തകോത്സവം-ഒന്നാം പതിപ്പിന്റെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്