കൊല്ലം: മുണ്ടക്കൽ പുവർഹോമിന് ഒമ്പതാം വർഷവും പതിവ് തെറ്റാതെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയുടെ സഹായ ഹസ്തം. പുവർഹോമിലെ നൂറോളം അന്തേവാസികളുടെ ക്ഷേമത്തിനായി റംസാൻ സമ്മാനമായാണ് ഇത്തവണയും യൂസഫ് അലി 25 ലക്ഷം രൂപ കൈമാറിയത്. അന്തേവാസികളുടെ ഭക്ഷണത്തിനും ചികിത്സക്കും മാനസികോല്ലാസത്തിനും പുവർഹോമിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി തുക ചിലവിഴിക്കുമെന്ന് പുവർഹോം അധികൃതർ അറിയിച്ചു.
എം എ യൂസഫ് അലിക്ക് വേണ്ടി ലുലുഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ പുവർഹോം സെക്രട്ടറി ഡോ.ഡി ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ഡി ഡി കൈമാറി. കൊല്ലം മേയർ ഹണി ബെഞ്ചമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡപ്യൂട്ടി മേയർ ജയൻ, പുവർഹോം മാനേജിംഗ് കമ്മിറ്റി അംഗവും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ സജീവ് സോമൻ, പുവർഹോം മാനേജിംഗ് കമ്മിറ്റി അംഗം സുരേഷ് ബാബു, കൊട്ടിയം ഡ്രീംസ് മാൾ ചെയർമാൻ ഫത്തഹുദ്ദീൻ, പുവർഹോം സൂപ്രണ്ട് കെ വൽസലൻ എന്നിവർ പങ്കെടുത്തു. ലുലു ഗ്രൂപ്പ് പ്രതിനിധികളായ ഫെയർ എക്സ്പോർട്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ മുഹമ്മദ് റാഫി, പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, മീഡിയ കോർഡിനേറ്റർ അൽ അമീൻ തോട്ടുമുക്ക് എന്നിവരും സന്നിഹിതരായിരുന്നു.
ഫോട്ടോ ക്യാപ്ഷൻ: മുണ്ടക്കൽ പുവർഹോമിനുളള 25 ലക്ഷം രൂപയുടെ ധനസഹായം എം എ യൂസഫ് അലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ പുവർഹോം സെക്രട്ടറി ഡോ. ഡി ശ്രീകുമാറിന് കൈമാറുന്നു
Leave feedback about this